ഈ വെബ്ബ് സൈറ്റ് നിർമ്മാണത്തിലാണ് ഇതിലെ ഉള്ളടക്കങ്ങൾ പൂർണ്ണമല്ല
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1.  കോട്ടയം ജില്ലയിലെ പഞ്ചായത്തുകളില്‍ എല്ലാരംഗങ്ങളിലും പ്രഥമസ്ഥാനം അര്‍ഹിക്കുന്ന പഞ്ചായത്താണ് വിജയപുരം ഗ്രാമപഞ്ചായത്ത്. സാക്ഷരതയിലുംസാമൂഹികമായ മുന്നേറ്റങ്ങളും സാംസ്കാരികതയും നോക്കിയാല്‍ തന്നെ ഇതു വ്യക്തമാണ്. എല്ലാ വിഭാഗത്തിലും ഉള്‍പ്പെടുന്ന ജനവിഭാഗങ്ങള്‍ ഒത്തൊരുമയോടെവര്‍ഗ്ഗപരമായോ വര്‍ണ്ണപരമായോ ഉളള വ്യത്യാസമില്ലാത്ത ഒരു സാമൂഹിക ജിവിതം ഇവിടെയുളളത്. ഹിന്ദു ക്രിസ്ത്യൻ മതങ്ങളാണ് ഇവിടെ പ്രധാനമായും ഉളളത്. മറ്റു മതസ്ഥര്‍ വളരെ കുറവാണ്. മത വിഭാഗങ്ങളുടെ പാരമ്പര്യമുളള പഴയകാല ആരാധനാലയങ്ങള്‍, പഠന കേന്ദ്രങ്ങള്‍, ആതുരസേവന കേന്ദ്രങ്ങള്‍ എന്നിവ  അനാദികാലം മുതലെ ഇവിടെ നിലനിന്നുപോന്നു. 18-ാം നൂറ്റാണ്ടില്‍ തെക്കുംകൂര്‍ രാജവംശത്തിന്‍റെ ഭരണത്തില്‍ കീഴിലായിരുന്നു ഈ പ്രദേശം. കോട്ടയം കേന്ദ്രമായുള്ള ഈ ഭരണകൂടത്തിനു കീഴില്‍ കരഭൂമിയില്‍ കൃഷി ചെയ്യാന്‍ താല്പര്യമുളളവര്‍ കിഴക്കന്‍ മേഖലയിലേയ്ക്ക് താമസമുറപ്പിക്കുകയും ചെയ്തു. അവര്‍ കാടുകള്‍ വെട്ടിതെളിച്ച് കരഭൂമിയില്‍ കൃഷി ചെയ്യുവാനുറപ്പിച്ചപ്പോള്‍ വിജയപുരം നാഗരീകതയിലേയ്ക്ക് വഴിമാറി. നൂറ് വര്‍ഷത്തിലധികം പഴക്കമുളള കെ.കെ. റോഡ് ഈ പഞ്ചായത്തില്‍ കൂടി വെട്ടിത്തുറന്നതാണ്.

2.  സാംസ്കാരികമായി ഉന്നത പാരമ്പര്യമുളള പഞ്ചായത്താണ് വിജയപുരം. കൂത്ത്കൂടിയാട്ടംകഥകളി എന്നീ ക്ഷേത്ര കലകളുടെ ഈറ്റില്ലമായ മാങ്ങാനം ഈ പഞ്ചായത്തിലാണ്. മാങ്ങാനം അപ്പു പിഷാരടിപളളം മാധവന്‍ തുടങ്ങിയവരെപ്പോലുളള പ്രഗത്ഭന്മാരായ ആശാന്മാരുടെ കീഴില്‍ കഥകളി കളരികള്‍ തന്നെ ഇവിടെ നിലനിന്നിരുന്നു. പൊതുരംഗത്ത്  കഥകളി അവതരിപ്പിക്കുന്ന കഥകളി യോഗങ്ങള്‍ ഇവിടെ നിലനിന്നിരുന്നു. ഇതില്‍ മാങ്ങാനം കഥകളിയോഗം പ്രസിദ്ധമായിരുന്നു. മാങ്ങാനം താമരശ്ശേരി ഭാഗത്ത് കൂത്ത്കൂടിയാട്ടം എന്നിവ യുനസ്കോയുടെ സഹായത്തോടെ പഠിപ്പിക്കുന്ന പാഠശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജഭരണ കാലത്ത് രാജകൊട്ടാരങ്ങളില്‍ കൂത്തവതരിപ്പിച്ചുപോന്നിരുന്ന ചക്യാര്‍ വിഭാഗത്തില്‍ പെട്ടവരായിരുന്നു ഇവര്‍. ഇന്ന് ചാക്യാര്‍കൂത്ത് രംഗത്ത് അറിയപ്പെടുന്ന കലാകാരനായ പി.എന്‍.എന്‍. ചാക്യാര്‍ ഇവിടെയുളളയാളാണ്. പുരാതന പ്രസിദ്ധമായ ഉണ്ണുനിലി സന്ദേശത്തില്‍പോലും പരാമര്‍ശിക്കുന്ന ഭൂവിഭാഗമാണ് ഇത്. 

3.  വിജയപുരത്തിന്‍റെ സാംസ്കാരിക ഭൂപടത്തിലെ മറ്റൊരു നാഴികകല്ലാണ് പഞ്ചായത്തിലെ മീനച്ചിലാറിന്‍റെ തീരത്തുളള നട്ടാശ്ശേരി. മീനച്ചിലാറിനാലും മീന്തറയാറിനാലും ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണ് നട്ടാശ്ശേരി. സാംസ്കാരികമായിട്ടുളള ശേഷിപ്പുകള്‍ ഇന്നും ഇവിടെ ശേഷിക്കുന്നു. നട്ടാല്‍ വളരെ  നല്ല വിളവുകിട്ടുന്ന പ്രദേശം എന്നത് ഭാഷീകൃതമായി വന്ന മാറ്റങ്ങളുടെ ഫലമായാണ് നട്ടാശ്ശേരി എന്ന പേരുണ്ടായത് എന്ന് പഴമക്കാര്‍ പറയുന്നു. തെക്കുംകൂര്‍ രാജവംശത്തിന്‍റെ ഭരണത്തിലായിരുന്ന ഈ പ്രദേശം എന്നത്  അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണകാലത്ത് തിരുവിതാംകൂറിനോട് ചേര്‍ക്കപ്പെട്ടു. പഴയകാല  ആചാരങ്ങള്‍ ഇന്നും ഇവിടെ നിലനില്‍ക്കുന്നു. കല്ലില്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടത്തിവരുന്ന ആഴിപൂജയും വെളളം കുടിയും പ്രസിദ്ധമാണ്. തുളളി ഉറയുന്ന ഭക്തര്‍ തീക്കനല്‍ വാരുന്നതും ഇതില്‍ ഇറങ്ങി നടക്കുന്നതുമാണ് ഇതിന്‍റെ പ്രത്യേകത. ഇന്നും ഇത് തുടര്‍ന്നുവരുന്നു. കുംഭമാസത്തിലെ ഭരണിനാളില്‍ വലിയ വെളുത്തേരിപാടത്ത് നടത്തുന്ന കമ്പംകൊളുത്ത് പ്രസിദ്ധമാണ്. കൃഷി കഴിഞ്ഞ പാടത്ത് നാട്ടിയ കമുകില്‍ ഔഷധ സസ്യങ്ങളും വാഴക്കുലയും വെച്ചുകെട്ടും. ചെണ്ടമേളം ഉച്ചസ്ഥായി??ത്തുമ്പോള്‍ കമുകില്‍ കെട്ടിയിരിക്കുന്ന വയ്ക്കോലിനു തീ കൊടുക്കുന്നു. ഇതിനെ പ്രതിരോധിക്കാന്‍  പാക്കല്‍ ചപ്പുമായി പ്രതിരോധിക്കുന്നതും ആഘോഷത്തിന്‍റെ പ്രത്യേകതയാണ്. വൃക്ഷങ്ങള്‍, വളളികെട്ടുകള്‍ ഇടതൂര്‍ന്ന കാട് എന്നവയോടെ പച്ചപ്പിന്‍റെ കേദാരമായ കാ??കള്‍ ഈ പ്രദേശത്ത് ഉണ്ട്. പ്രകൃതിയുടെ സംതുലിതാവസ്ഥയെ നിലനിര്‍ത്തുന്ന ഇവയ്ക്ക് സംരക്ഷണം  ഒരുക്കേണ്ടത് നമ്മുടെ ചുമതലയാണ്.

4.  ക്രിസ്ത്യന്‍ മിഷനറിമാര്‍ സേവനരംഗത്ത് വിജയപുരം ഗ്രാമപഞ്ചായത്തിനു നല്‍കിയ സംഭാവനയില്‍ പ്രധാനമാണ് മാങ്ങാനം ക്രൈസ്തവാശ്രമവും അഗതിമന്ദിരവും സാധു മത്തായിച്ചന്‍റെയും ജോസ് അച്ചന്‍റെയും റവ.കെ.കെ. ചാണ്ടിയും ചേര്‍ന്ന് 1938-ല്‍ സ്ഥാപിച്ച മാങ്ങാനം ക്രൈസ്തവാശ്രമം ആഗോള ശ്രദ്ധയകര്‍ഷിച്ച സ്ഥാപനമാണ്. യശശരീനായ പി.സി. ജോര്‍ജ്ജ് സ്ഥാപിച്ച അഗതിമന്ദിരം ഇവിടെ നിര്‍ധനരായ അഗതികളെ കാലങ്ങളായി രക്ഷിച്ചുപോരുന്നു. അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്കായി സ്ഥാപിച്ച ഡിസ്പെന്‍സറിയാണ് പില്‍ക്കാലത്ത് മന്ദിരം ആശുപത്രിയായി മാറിയത്.

       സീറോ മലബാര്‍ സഭയുടെ കീഴില്‍ വൈദിക വിദ്യാര്‍ത്ഥികള്‍ക്കായി 1962-ല്‍ സ്ഥാപിച്ചതാണ് സെന്‍റ് തോമസ് അപ്പോസ്തലിക് സെമിനാരിയും പൗരസ്ത്യ വിദ്യാപീഠവും. ഇന്ന് വളര്‍ന്ന് പന്തലിച്ച് ദൈവശാസ്ത്രത്തില്‍ ലോകം അറിയുന്ന സ്ഥാപനമായി മാറി. ചരിത്രപരമായും പഴയകാല ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുന്ന ലൈബ്രറി ഇവിടുത്തെ പ്രത്യേകതയാണ്