വിജയപുരം ഗ്രാമപഞ്ചായത്തിലേക്ക് സ്വാഗതം
ബോധവൽക്കരണ പ്രവർത്തനങ്ങൾ

TOOFAN

THE NARO HUNT

ലഹരിക്കെതിരെ ജനകീയ ജാഗ്രതാ മുന്നേറ്റം

വിജയപുരം ഗ്രാമപഞ്ചായത്ത്

ലഹരിമുക്ത സമൂഹത്തിനായി ഒരുമിച്ച്

സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും മയക്കുമരുന്ന് വ്യാപനത്തിനുമെതിരെ ജനകീയ ജാഗ്രതയും പ്രതിരോധവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിജയപുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ബോധവൽക്കരണ പ്രവർത്തനമാണ് TOOFAN – The Naro Hunt.

വിദ്യാർത്ഥികൾ, യുവജനങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ലഹരി ഉപയോഗത്തിലേക്ക് വഴുതിവീഴാനുള്ള സാഹചര്യങ്ങൾ തടയുകയും ചെയ്യുന്നതിനായി ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നു.

ലഹരി വസ്തുക്കളുടെ ഉപയോഗവും അനധികൃത വ്യാപനവും കണ്ടെത്തുന്നതിനും ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും സമൂഹത്തിന്റെ ജാഗ്രതയും സഹകരണവും ഉറപ്പാക്കുക എന്നതും ഈ മുന്നേറ്റത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

ബോധവൽക്കരണം

ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുക.

പ്രതിരോധം

ലഹരി ഉപയോഗവും വ്യാപനവും തടയുന്നതിനുള്ള കൂട്ടായ പ്രവർത്തനം.

ജനപങ്കാളിത്തം

വിദ്യാർത്ഥികളെയും യുവജനങ്ങളെയും പൊതുസമൂഹത്തെയും അണിനിരത്തുക.

സുരക്ഷിത സമൂഹം

ലഹരിമുക്തവും ആരോഗ്യകരവുമായ സമൂഹം കെട്ടിപ്പടുക്കുക.